Hon.MLA Linto Joseph inaugurated First Year Induction Programme 2023
കോടഞ്ചേരി ഗവ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റ്റേഷൻ പ്രോഗ്രാം ബഹു തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടി യുടെ ഭാഗമായി കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അലൻസ ജോജോ, ഗവേഷണ ബിരുദം നേടിയ ഡോ. നോബിൾ ജേക്കബ്, ഡോ. നിധിൻ ജോസ്, ഡോ. അനു ജോസഫ്, ഡോ. ജിനു കുര്യൻ, ഡോ. ജെലിറ്റ സണ്ണി എന്നിവരെ അനുമോദിച്ചു. പരിപാടി യിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഇബ്രാഹിം വൈ. സി, ശ്രീമതി ചിന്ന അശോകൻ ഡോ. സുമ എം വി, ഡോ. മോഹൻദാസ് എ, ഡോ. റഫീഖ്, ഡോ. മഞ്ജുഷ കെ ടി, ശ്രീ ഷബീബ്, ഡോ. ഷബീർ കെ പി, ശ്രീ ഷിബു കെ ജെ, ശ്രീ സുഹൈലി ഫാറൂഖ്, ശ്രീ ജോയ്, ശ്രീ ഷാഹുൽ ഗഫൂർ, ഡോ ജോബിരാജ് എന്നിവർ സംസാരിച്ചു.