കോടഞ്ചേരി ഗവ കോളേജിൽ വനിതാ ഹോസ്റ്റൽ വിപുലികരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗവ കോളേജിൽ നിലവിലുള്ള വനിതാ ഹോസ്റ്റൽ കെട്ടിടം വിപുലീകരിക്കുന്ന തിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹു തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഇബ്രാഹിം വൈ. സി, ശ്രീമതി ചിന്ന അശോകൻ, ഡോ. സുമ എം വി, ശ്രീ ഷിബു കെ ജെ, ശ്രീ സുഹൈലി ഫാറൂഖ്, ശ്രീ ജോയ്, ശ്രീ ഷാഹുൽ ഗഫൂർ, ഡോ. ജോബിരാജ് എന്നിവർ സംസാരിച്ചു.