സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർത്ഥികൾക്കായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുന്നതാണ്.
രണ്ട് വിഭാഗങ്ങളിലായി (ഹയർസെക്കൻഡറി വിഭാഗം / കോളേജ് വിഭാഗം – പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സംഘടിപ്പിക്കുന്ന മത്സരത്തിൽ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം സമർപ്പിക്കേണ്ടതാണ്.
വിഷയം – “കേരളം – കലയും തനത് സംസ്കാരവും ടൂറിസവും”
സമയ ദൈർഘ്യം ഒന്ന് മുതൽ പത്ത് മിനിറ്റ് വരെ മാത്രമാണ്
എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി – shortfilm.compp.culture@gmail.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0471 2478193, 9447728351
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി – 24/09/2026
വിശദ വിവരങ്ങൾ സാംസ്കാരിക വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഔദ്യോഗിക വെബ്സൈറ്റിലും, സോഷ്യൽ മീഡിയ പേജിലും ലഭ്യമാണ്.


